പത്തനംതിട്ട: നാരങ്ങാനം മഠത്തുംപടി ദേവിക്ഷേത്രത്തിൽ പടയണി കുംഭഭരണി ഉത്സവത്തിന് നാളെ കൊടിയേറും. രാവിലെ 8.15നും 8.49നും മദ്ധ്യേയുളള കൊടിയേറ്റിന് ക്ഷേത്രം തന്ത്രി എം.ലാൽപ്രസാദ് ഭട്ടതിരിയും മേൽശാന്തി അരുൺ ശർമയും കാർമികത്വം നൽകും. രാത്രി 9.30ന് പടയണി ചൂട്ട് വെയ്പ്. ഉത്സവദിനങ്ങളിൽ രാവിലെ 8 മുതൽ ദേവിഭാഗവത പാരായണം, രാത്രി 10ന് പടയണി. 15ന് രാവിലെ എട്ടുമുതൽ ഉത്സവബലി. 16ന് രാത്രി എട്ടിന് നൃത്തം. 10ന് പടയണിയിൽ പഞ്ചകോലങ്ങൾ, കാലൻകോലം, മംഗള ഭൈരവി. 17ന് രാവിലെ ഏഴ് മുതൽ അൻപൊലി സമർപ്പണം. രാത്രി 12ന് പളളിവേട്ട എഴുന്നെളളത്ത്. 18ന് മൂന്നിന് ആറാട്ട് എഴുന്നെളളത്ത്, രാത്രി ഏഴിന് എതിരേൽപ്പ്. 8.30ന് ഓട്ടൻതുളളൽ. രാത്രി 12ന് പടയണി, വെളുത്തുതുളളൽ. തുടർന്ന് പൂപ്പട. വാർത്താ സമ്മേളനത്തിൽ ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ടി.വി.രാജീവ്, ജനറൽ കൺവീനർ കെ.ജി.സുരേഷ് കുമാർ,പി.കെ.ശ്രീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.