lift

പത്തനംതിട്ട :പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ രോഗികളും സഹായികളും ബുദ്ധിമുട്ടുന്നതായി പരാതി. ഹൃദയസംബന്ധമായ രോഗമുള്ളവരെയും ഓപ്പറേഷൻ ചെയ്യുന്നവരെയും കിടത്തുന്നത് ബി ,സി ബ്ലോക്ക് കെട്ടിടത്തിലാണ്. ഇവിടേക്ക് ഒട്ടും നടക്കാൻ സാധിക്കാത്ത ഭിന്നശേഷിക്കാരെയും ഗർഭിണികൾ ഉൾപ്പെടെയുള്ള രോഗികളെയും നാലും അഞ്ചും പേർ ചേർന്ന് മൂന്നും നാലും നിലകളിലേക്ക് എടത്തുകൊണ്ടുപോകേണ്ട ഗവികേടാണുള്ളത്. മറ്റു ആശുപത്രികളിലേക്ക് മാറ്റുന്ന രോഗികളുടെയും മരണപ്പെടുന്നവരുടെയും അവസ്ഥയും വിഭിന്നമല്ല. ജനറൽ ആശുപത്രിയുടെ എ ബ്ലോക്ക് കെട്ടിടത്തിൽ ലിഫ്റ്റ് ഇല്ല. പേവാർഡ് പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്.

" അധികൃതർക്കു പരാതി നൽകിയിട്ടുണ്ട്. വിഷയം ചൂണ്ടി കാട്ടി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, സംസ്ഥാന ഭിന്നശേഷി കമ്മിഷൻ, വീണാ ജോർജ് എം.എൽ.എ, പത്തനംതിട്ട ജില്ലാ കളക്ടർ, പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി.

റഷീദ് ആനപ്പാറ

കേരള ജനവേദി സംസ്ഥാന പ്രസിഡന്റ്

മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തനമില്ലാതായ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.