
പന്തളം: കൊവിഡ് അതിവ്യാപന പശ്ചാത്തലത്തിൽ പന്തളത്ത് നിയന്ത്രണങ്ങൾ കർശനമാക്കുമ്പോഴും ജനങ്ങളിൽ ജാഗ്രതക്കുറവ്. നഗരസഭയിലെ 4,5,11,27,33 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാണ്. 4 -ാം വാർഡിൽ ബിവറേജസ് കോർപ്പറേഷന്റെ മദ്യശാല തുറന്ന് പ്രവർത്തിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്.
മറ്റു സ്ഥലങ്ങളിൽ നിന്ന് മദ്യം വാങ്ങാൻ എത്തുന്നവരുടെ വൻ തിരക്കണിവിടെ.
പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്തുന്നതിനും രോഗവ്യാപനതോത് കുറയ്ക്കുന്നതിനും പൊലീസ് കർശന നിർദ്ദേശങ്ങളുമായി രംഗത്തുണ്ട്. ഇന്നലെ നഗരസഭാ പരിധിയിൽ ജാഗ്രത നിർദേശങ്ങളുമായി വാഹനത്തിൽ അനൗൺസ്മെന്റ് നടത്തി.
നമുക്ക് പാലിക്കാം
പൊതുസമ്മേളനങ്ങൾ, ഉത്സവങ്ങൾ, മറ്റുമതപരമായ ചടങ്ങുകൾ, വിവാഹം, മരണം തുടങ്ങി പൊതുജനങ്ങൾ കൂടുതലായി എത്തിച്ചേരുന്നതോ പങ്കെടുക്കുന്നതോ ആയ സന്ദർഭങ്ങൾ പരമാവധി ഒഴിവാക്കുക.
കൊവിഡ് പ്രതിരോധത്തിന് സർക്കാർ പുറത്തിറക്കിയിട്ടുള്ള ഉത്തരവുകളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണം. ചടങ്ങുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് സെക്ടറൽ മജിസ്ട്രേറ്റുമാർ ഉറപ്പു വരുത്തണം.
മുളമ്പുഴ, കുന്നുക്കുഴി,മുട്ടാർ ,കടയ്ക്കാട് തെക്ക്, പുഴിയ്ക്കാട് മേഖലകളിലാണ് രോഗബാധ കൂടുതൽ
സെക്ടറൽ മജിസ്ട്രേറ്റുമാർ വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് കേന്ദ്രീകരിക്കുന്നത്.
വ്യാപാരികൾ
പൊലീസും മറ്റുഉദ്യോഗസ്ഥരും മുന്നറിയിപ്പുമായി രംഗത്തുണ്ട്. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും.
പന്തളം സി.ഐ എസ്.ശ്രീകുമാർ