 
അടൂർ : ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിച്ച ശമ്പള പരിഷ്‌ക്കരണ റിപ്പോർട്ട് തളളിക്കളയണമെന്ന് എൻ.ജി.ഒ അസോസിയേഷൻ അടൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. 10ന് ജീവനക്കാർ പണിമുടക്ക് നടത്തുവാനും യോഗം തിരുമാനിച്ചു.യോഗം ജില്ലാ പ്രസിഡന്റ് സുരേഷ് കുഴിവേലിൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ആർ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.എസ് വിനോദ് കുമാർ, ജില്ലാസെക്രട്ടറി അജിൻ ഐപ്പ് ജോർജ് ,ഷിബു മണ്ണടി, തുളസി രാധ,ബിജു ശാമുവേൽ,പി.എസ്.മനോജ് കുമാർ,ഷെമിംഖാൻ, എസ്.കെ സുനിൽകുമാർ,വി.ബിജു,ജി.ഷിബു, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. പുതിയ ബ്രാഞ്ച് ഭാരവാഹികളായി പ്രസിഡന്റ് ആർ.പ്രസാദ്, വൈസ് പ്രസിഡന്റ് രാജേന്ദ്രകുറുപ്പ്, ഷാഹിലാൽ ,മനുമുരളി ,മോഹനൻ പിള്ള, സെക്രട്ടറി വി.ബിജു,ജോയിന്റ് സെക്രട്ടറി സുധിർ ഖാൻ,ബിനുകുമാർ,പ്രമീള,ആശ, ട്രഷറർ ജി.ഷിബു,വനിതാ ഫോറം കൺവീനർ അമ്പിളി എന്നിവരെ തിരഞ്ഞെടുത്തു.