പത്തനംതിട്ട: ആയുർവേദ ഡോക്ടർമാരെ സർജറി നടത്താൻ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേത്യത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ മുമ്പിൽ നിരാഹാര സമരം നടത്തി. ഐ .എം .എ സി.ഡബ്യൂ.സി സംസ്ഥാന ലീഡർ ഡോ.ജോസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി ചെയർമാൻ ഡോ. കെ .മണിമാരൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.രാമലിംഗം ,ഡോ. ടി.ജി വർഗീസ്, ഡോ. പ്രസാദ് ചിറമറ്റം,ഐ.എം.എ ജില്ലാ കമ്മറ്റി കൺവീനർ ഡോ. ജിത്തു വി. തോമസ് എന്നിവർ സംസാരിച്ചു. സങ്കര ചികിത്സയും ശസ്ത്രക്രിയയും ജനതയുടെ ജീവനും ആരോഗ്യത്തിനും ഉയർത്തുന്ന ഭീഷണികൾ പൊതുസമൂഹം ഗാഡമായി ഉൾകൊള്ളേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.