കൊടുമൺ : കൊടുമൺ റൈസിന്റെ 8 മത് സംസ്കരണ വിപണന ഉദ്ഘാടനവും നെൽകർഷക സെമിനാറും, അനുമോദനവും 10ന് കൊടുമൺ ഇക്കോ ഷോപ്പ് അങ്കണത്തിൽ നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും സംസ്ഥാനത്തെ മികച്ച രണ്ടാമത് കൃഷി ഓഫീസറായി തിരത്തെടുത്ത കൊടുമൺ കൃഷി ഓഫീസർ എസ്.ആദിലയെ കൊടുമണ്ണിന്റെ ആദരവ് നൽകും. നെൽ കർഷകർക്കുള്ള റോയൽറ്റിയും താങ്ങുവിലയും മറ്റ് അനുബന്ധ പദ്ധതികളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പത്തനംതിട്ട അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയർക്ടർ എഡി.ഷീല, റോഷൻ ജോർജ് എന്നിവർ ചേർന്ന് നയിക്കും. ബീന പ്രഭ, കുഞ്ഞന്നാമ്മകുഞ്ഞ് , ആർ.ബി രാജീവ് കുമാർ , ധന്യ ദേവി, വിപിൻ കുമാർ, സി.പ്രകാശ്, രതിദേവി, എ.ജി ശ്രീകുമാർ തുടങ്ങിയവർ സംസാരിക്കും.