 
ചെങ്ങന്നൂർ: ആയുഷ് ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയുവാനുള്ള തീരുമാനം പിൻവലിക്കുക, സങ്കരവൈദ്യം വേണ്ടന്നും, എല്ലാ പൗരന്മാർക്കും തുല്യ ആരോഗ്യ നീതി ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചെങ്ങന്നൂർ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിക്ക് സമീപം നിരാഹാര സമരം നടത്തി. ഐ.എം.എ സംസ്ഥാന പ്രസിഡൻ്റ് ഡോ.പി.ടി സക്കറിയാസ് സമരം ഉദ്ഘാടനം ചെയ്തു. കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡൻ്റും, കൊവിഡ് നോഡൽ ഓഫീസറുമായ ഡോ.സാബു സുഗതൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ സാമൂഹിക രാഷ്ടീയ സംഘടനകളുടെ നേതാക്കളും നിരാഹാര സമരത്തിന് ആശംസകൾ അറിയിച്ചു. പ്രസിഡൻ്റ് ഡോ.ഉമ്മൻ വർഗീസ്, സെക്രട്ടറി ഡോ.നവീൻ പിള്ള, ഡോ.ഷേർളി ഫിലിപ്പ്, ഡോ.ബീനാ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.