പന്തളം: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ് ഐ പന്തളംബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളത്ത് പെട്രോൾ പമ്പിലേക്ക് മാർച്ച് നടത്തി. പ്രതിഷേധയോഗം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ശ്രീനി എസ് മണ്ണടി ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് കമ്മിറ്റി ട്രഷറർ കെ.വി.ജൂബൻ അദ്ധ്യക്ഷനായിരുന്നു. പന്തളം നഗരസഭ കൗൺസിലർ ഷെഫിൻ റജീബ് ഖാൻ ,ജില്ലാ കമ്മിറ്റി അംഗം റഹ്മത്തുള്ള ഖാൻ ,ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എർ.സി.അഭീഷ് ,ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എ.ഷെമീർ ,വക്കാസ് അമീർ,കെ.പി.അഖിൽ, അനൂപ് കുളനട, ജോജോ ശങ്കരത്തിൽ, എസ് .ഷെഫീഖ് എന്നിവർ സംസാരിച്ചു.