 
പത്തനംതിട്ട : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും ജില്ലാ മാസ്റ്റേഴ്‌സ് ഹോക്കി അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ പത്തനംതിട്ടയുടെ പിതാവ് കെ.കെ.നായരുടെ അനുസ്മരണം മലയാലപ്പുഴ എസ്.എൻ.ഡി.പി.സ്‌കൂളിൽ നടത്തി. ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മാസ്റ്റേഴ്‌സ് ഹോക്കി പ്രസിഡണ്ട് എൻ. പി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാസ്റ്റേഴ്‌സ് ഹോക്കി ജില്ലാ സെക്രട്ടറി ബിജി ലാൽ ആലുനിൽക്കുന്നതിൽ സ്വാഗതം പറഞ്ഞു. മുൻ ഇന്റർനാഷണൽ ഹോക്കിതാരം സുലേഖ, ശ്രീജ,സ്‌കൂൾ പി.ടി.എ. പ്രസിഡണ്ട് വിനോദ് പുളിമൂട്ടിൽ ഹോക്കി കേരള സംസ്ഥാന കമ്മിറ്റി അംഗം അമൃത് സോമരാജൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.