പത്തനംതിട്ട: കഴിഞ്ഞ പത്ത് വർഷം നിഷേധിച്ച ശമ്പളം പരിഷ്‌ക്കരിക്കാനും, കെ.എസ്.ആർ.ടി.സി.യെ വെട്ടിമുറിച്ച് കമ്പനിയാക്കുന്നതിനെതിരെ 22ന് അർദ്ധരാത്രി മുതൽ 23ന് അർദ്ധരാത്രി വരെ, കെ.എസ്.ആർ.ടി.സി ജീവനക്കാർ 24 മണിക്കൂർ സൂചനാപണിമുടക്ക് നടത്തുന്നു. കെ.എസ്.ടി.എംപ്ലോയീസ് സംഘ് സംസ്ഥാന ഓഫീസിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗമാണ് പണിമുടക്ക് തീരുമാനിച്ചത്. കെ.എസ്.ആർ.ടി. സി ജീവനക്കാരുടെ പത്തുവർഷം നിഷേധിക്കപ്പെട്ട ശമ്പള പരിഷ്‌ക്കരണം അടിയന്തരമായി നടപ്പാക്കുക, കെ.എസ്.ആർ.ടി.സിയെ വെട്ടിമുറിച്ച് കമ്പനിയാക്കി സഹകരണ സംഘങ്ങൾക്ക് അടിയറ വയ്ക്കുന്ന സർക്കാർ നയത്തിൽ നിന്നുംപിമ്മാറുക, 100 കോടി ഉൾപ്പെടെയുള്ള എല്ലാ അഴിമതികളും പൊലീസ് വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കുക, കെ.എസ് ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുക്കുക, ജീവനക്കാരെ കെ.എസ്.ആർ.ടി.സി.യിലോ,കെ.യു. ആർ.ടി.സിയിലോ സ്ഥിരപ്പെടുത്തുക,അശ്രിത നിയമനം അടിയന്തരമായി നൽകുക, പൊതുഗതാഗതം സേവന മേഖലയായി പരിഗണിച്ച് സർക്കാർ ഡിപ്പാർട്ടുമെന്റാക്കുക എന്നിവ ഇവർ ഉന്നയിക്കുന്നുണ്ട്.