മല്ലപ്പള്ളി: എ.കെ.ജി പെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി കല്ലൂപ്പാറ സോൺ സമ്പൂർണ സാന്ത്വന പരിചരണ മേഖലയായി ഫാദർ ഇഗ്‌നേഷ്യസ് തങ്ങളത്തിൽ പ്രഖ്യാപിച്ചു. ചെങ്ങരൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സോണൽ പ്രസിഡന്റ് ചെറിയാൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണ പ്രഖ്യാപനപത്രം ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി ഏറ്റുവാങ്ങി. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിലെ 14 വാർഡുകളും ഉൾപ്പെടുന്നതാണ് കല്ലൂപ്പാറസോൺ 14 വാർഡുകളിലെയും കിടപ്പു രോഗികളും അല്ലാത്തവരുമായ സാന്ത്വന പരിചരണം ആവശ്യമായ മുഴുവൻ പേർക്കും പരിചരണം ഏറ്റെടുത്തുള്ള വാർഡുതല പ്രഖ്യാപനങ്ങൾ പൂർത്തിയാക്കിയാണ് സോണൽ പ്രഖ്യാപനം നടത്തിയത്. സൊസൈറ്റി രക്ഷാധികാരി ഡോ.റേച്ചൽ ജോസ്, സൊസൈറ്റി പ്രസിഡന്റ് ബിനു വർഗീസ്, സെക്രട്ടറി കെ.എം എബ്രഹാം,സോണൽ രക്ഷാധികാരി റെജി പോൾ,സെക്രട്ടറി തോമസ് ഏബ്രഹാം,സുധീപ് കുമാർ, പഞ്ചായത്തംഗങ്ങളായ മനുഭായ് മോഹൻ,രതീഷ് പീറ്റർ,സത്യൻ എന്നിവർ സംസാരിച്ചു.