 
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തുമ്പമൺ ഗവ.യു.പി.എസിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്തെ 111 സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങുകൂടിയായിരുന്നു വേദി. വീഡിയോ കോൺഫറൻസ് വഴി നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി.
പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ പ്രാദേശികതല ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരുകോടി രൂപ വിനിയോഗിച്ചാണ് പുതിയ സ്‌കൂൾ കെട്ടിടം പൂർത്തീകരിച്ചത്. രണ്ടു നിലകളിലായി ആറു ക്ലാസ് മുറികളും ഏഴ് ബാത്ത് റൂമും പുതിയ സമുച്ചയത്തിലുണ്ട്.
തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ബ്ലോക്ക് പഞ്ചായത്തംഗം ലാലി ജോൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാറാവു, വാർഡ് അംഗം ശോശാമ്മ ബാബു, പത്തനംതിട്ട ഡി.ഡി.ഇ പി.കെ ഹരിദാസ്, ഡയറ്റ് പ്രിൻസിപ്പൽ പി.പി വേണുഗോപാലൻ, എ.ഇ.ഒ സുധർമ്മ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ രാജേഷ് എസ്. വള്ളിക്കോട്, പന്തളം ബി.പി.സി കെ.ജി പ്രകാശ്കുമാർ, എച്ച്.എം ഫോറം കൺവീനർ സാബിറ ബീവി, പി.ഡബ്യു.ഡി പത്തനംതിട്ട എക്‌സിക്യുട്ടീവ് എൻജിനീയർ സി.കെ ഹരിഷ്‌കുമാർ, പി.ടി.എ പ്രസിഡന്റ് ജി.ബിജു, മായ സതീഷ്, കെ.ആർ.സുകുമാരൻ നായർ, കെ.കെ രാധാമണി, വൈ.ഗ്രേസിക്കുട്ടി, കെ.പി.മോഹനൻ, എ.പുരുഷോത്തമൻ, പി.എസ് റെജി, ഉമ്മൻ ചക്കാലയിൽ, അശോക് കുമാർ, ആർ.രാജേഷ് എന്നിവർ പ്രസംഗിച്ചു.