 
ചെങ്ങന്നൂർ: അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും, ഉച്ചനീചത്വങ്ങൾക്കുമെതിരെ ശക്തമായ പ്രചരണവും, പോരാട്ടവും സംഘടിപ്പിച്ച ധീരനായ നേതാവാണ് കേരള കൗമുദി സ്ഥാപകനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി.വി കുഞ്ഞുരാമനെന്ന് മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് പറഞ്ഞു. മാവേലിക്കര ടി.കെ മാധവൻ സ്മാരക എസ്.എൻ.ഡി,.പി യൂണിയൻ തെക്കേക്കര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സി.വികുഞ്ഞുരാമൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ കൺവീനർ എൻ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജോ.കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യ പ്രഭാഷണവും, സുരേഷ് പള്ളിക്കൽ അനുസ്മരണ പ്രഭാഷണവും നടത്തി. എസ്.എൻ ട്രസ്റ്റ് ബോർഡംഗങ്ങളായ ഉദയൻ പാറ്റൂർ പെൻഷൻ വിതരണോദ്ഘാടനവും സുരേഷ് മുടിയൂർകോണം ചികിത്സാ ധനസഹായ വിതരണവും നിർവഹിച്ചു.മേഖലാ ഭാരവാഹികളായ
രവികുമാർ,സത്യ ബാബു. വനിതാ സംഘം യൂണിയൻ ചെയർമാൻ എൽ അമ്പിളി, കൺവീനർ സുനി ബിജു. വൈസ് ചെയർമാൻ സുബി, ശാഖാ ഭാരവാഹികളായ ബാലകൃഷ്ണൻ,രാജീവ്, ശ്രീജിത്തു്, സുഗതൻ രാജീവ് തെക്കേക്കര, സുജാത ,ലതാ സന്തോഷ് എന്നിവർ സംസാരിച്ചു.