 
പത്തനംതിട്ട: കൊവിഡ് നിയന്ത്രണം മൂലം യാത്രാ സൗകര്യങ്ങളും മറ്റും നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ പെരുനാട് നാറാണംമൂഴി ചൊള്ളനാവയൽവനംകുടി കോളനിയിലെ കുടുംബങ്ങൾക്ക് പ്രതിപക്ഷ നേതാവിന്റെ അടിയന്തര ഇടപെടലിലൂടെ താൽക്കാലിക ആശ്വാസം. 67 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലെ ചില വീടുകളിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നെന്ന അറിവ് കിട്ടിയ രമേശ് ചെന്നിത്തല രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ടയോട് വിഷയത്തിന്റെ നിജസ്ഥിതി അന്വേഷിച്ചുവരുവാൻ ചുമതലപ്പെടുത്തുകയും തുടർന്ന് അവർക്ക് വേണ്ടുന്ന ആവശ്യസാധനങ്ങൾ അവിടെ എത്തിക്കുകയും ചെയ്യുകയായിരുന്നു. വൈസ് ചെയർമാൻ മനോഷ് ഇലന്തൂർ, ഷെമീർ തടത്തിൽ,ജിബിൻ ചിറക്കടവിൽ, ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രിമൽരാജ് വാർഡ് മെമ്പർ അനിയൻ പി.സി,ഊര് മൂപ്പൻ അപ്പുക്കുട്ടൻ, വനസംരക്ഷണ സമിതി പ്രസിഡന്റ് പൊടിമോൻ എന്നിവർ നേതൃത്വം നൽകി.