അടൂർ : എ.ബി.വിപിയുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ ക്ലാസ് നടത്തി. മണ്ണടി വി.എച്ച്.എസ്.എസിൽ നടന്ന ഓറിയന്റേഷൻ ക്ലാസ് എ.ബി.വി.പി ജില്ലാ പ്രസിഡന്റ് ആർ. ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വിവേകാനന്ദ പുരസ്‌കാര ജേതാവ് ഡോ.ഷിജിൻ വർഗീസ് ക്ലാസുകൾ നയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷകളെ എങ്ങനെ അഭിമുഖീകരിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്ലാസിൽ വിദ്യാർത്ഥികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പങ്കെടുത്തു. എ.ബി.വി.പി ജില്ലാ കമ്മിറ്റി അംഗം വിഷ്ണു മണ്ണടി,പന്തളം എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി വൈശാഖ്, കൺവീനർമാരായ ജിഷ്ണു എസ്,അനന്ദു മോഹൻ എന്നിവർ പ്രസംഗിച്ചു.