08-konnappara-road
തകർന്ന കൊന്നപ്പാറ ചെങ്ങറ റോഡ്

ചെങ്ങറ: കൊന്നപ്പാറ ചെങ്ങറ റോഡ് തകർന്ന് യാത്ര ദുഷ്‌കരമായി. കൊന്നപ്പാറ ചെങ്ങറ മുക്കിൽ നിന്ന് തുടങ്ങി ചെങ്ങറ റേഷൻകടപ്പടി വരെയുള്ള ജില്ലാ പഞ്ചായത്ത് റോഡിന് രണ്ടര കിലോമീറ്റർ ദൂരമാണുള്ളത്.ചെമ്മാനിത്തോട്ടം,മൂക്കോസ്പടി,കൊച്ചുമുറിപടി, അയിരൂർപടി തുടങ്ങിയ ഭാഗങ്ങളിൽ റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഗതാഗത സൗകര്യങ്ങൾ കുറഞ്ഞ ചെങ്ങറ,ചെമ്മാനി,കുമ്പഴത്തോട്ടം,നാടുകാണി, കുറുമ്പറ്റി, കടവുപുഴ, അടുകാട്, മിച്ചഭൂമി, കോടിയാട്ട് മുരുപ്പ്,പള്ളിമുരുപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. പ്രദേശത്തെ ജനങ്ങൾ ഇവിടെ ഗതാഗതത്തിനായി ഓട്ടോറിക്ഷകളെയും, ഇരുചക്രവാഹനങ്ങളേയുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. റോഡ് തകർന്നതോടെ ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ വരാത്ത അവസ്ഥയാണിപ്പോഴുള്ളത്. തകർന്ന റോഡിന്റെ അറ്റകുറ്റപണികൾ നടത്താനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഗ്രാമപഞ്ചായത്തംഗം പി.വി.ജോസഫ് പറഞ്ഞു.