
കൊടുമൺ: കൊടുമൺ റൈസിന്റെ 8-ാമത് സംസ്‌കരണ വിപണന ഉദ്ഘാടനവും നെൽക്കർഷക സെമിനാറും 10ന് രാവിലെ 9.30ന് ഇക്കോഷോപ്പ് അങ്കണത്തിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ചിറ്റയം ഗോപകുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. സെമിനാറിൽ നെൽക്കർഷകർക്കു റോയൽറ്റിയും താങ്ങുവിലയും മറ്റ് അനുബന്ധ പദ്ധതികളും സംബന്ധിച്ച് കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീല എ.ഡി, അസി. ഡയറക്ടർ റോഷൻ ജോർജ് എന്നിവർ വിശദീകരിക്കും. മികച്ച കൃഷി ഓഫീസറായ കൊടുമൺ കൃഷി ഓഫീസർ എസ്. ആദിലയെ ആദരിക്കും. എല്ലാ കർഷകരും പങ്കെടുക്കണമെന്ന് കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എ. എൻ. സലീം, സെക്രട്ടറി വിനി എന്നിവർ അറിയിച്ചു.