കൊടുമൺ: കൊടുമൺ കിഴക്ക് ശ്രീഗിരിദേവൻ മലനടയിൽ ഉച്ചാരമഹോത്സവം 8,9,10 തീയതികളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷിക്കും. ഒന്നാം ദിവസം ഗണപതിഹോമം, മകരപ്പൊങ്കൽ. രണ്ടാംദിവസം വൈകിട്ട് 5.30ന് മലകൊടിപ്രദക്ഷിണം. ഇത്തവണ അപ്പൂപ്പൻ മലനടയ്ക്കും, ഞാറഅറയ്ക്കും മാത്രം പ്രദക്ഷിണം. മൂന്നാം ദിവസം രാവിലെ 9 മുതൽ ചരിത്രപ്രസിദ്ധമായ പടേനി.