പള്ളിക്കൽ: കൈതക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വനിതാവേദി രൂപീകരിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മകുറുപ്പ് ഉദ്ഘാടനം ചെയ്തു. വനിതാ വേദിപ്രസിഡന്റ് രാജി അദ്ധ്യക്ഷത വഹിച്ചു.തയ്യൽ പരിശീലനത്തിന്റെ ഉദ്ഘാടനം തോട്ടുവ വാർഡ് മെമ്പർ രഞ്ജിനി കൃഷ്ണകുമാർ നിർവഹിച്ചു.ചടങ്ങിൽ വായനാ മത്സര വിജയികളെ ആദരിച്ചു. യോഗാചാര്യ ബിന്ദു.കെ.കെ വനിതാ ശാക്തീകരണം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതക്കൽ, സെക്രട്ടറി ജയകുമാർ.പി, ട്രഷറർ വിമൽ കുമാർ.എസ് പൊതു പ്രവർത്തകരായ ഗിരിജ, മഞ്ജുനാഥ്, വനിതാവേദി സെക്രട്ടറി ജയലക്ഷ്മി, ട്രഷറർ ചിന്നു വിജയൻ എന്നിവർ സംസാരിച്ചു.