 
പന്തളം : പന്തളം എൻ.എസ്.എസ് കോളജിലെ പൂർവകാല എസ്.എഫ്.ഐ. പ്രവർത്തകരുടെ സൗഹൃദ സംഗമം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ പി.ബി.ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ ഡോ.ബിജു, സാഹിത്യകാരൻ ബെന്യാമിൻ, ജെ.ശൈലജ, പ്രദീപ് പനങ്ങാട്, എസ്.എഫ്.ഐ സംസ്ഥാന നിർവാഹക സമിതി അംഗം വൈഷ്ണവി ശൈലേഷ്, ജില്ലാ സെക്രട്ടറി ശരത് ശശിധരൻ, കെ.എൻ.ശ്രീകുമാർ, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.പി.ചന്ദ്രശേഖരക്കുറുപ്പ്, എസ്.രാജീവ്, മുൻ ഏരിയ സെക്രട്ടറി അഡ്വ.കെ.ആർ.പ്രമോദ് കുമാർ, എസ്‌ഷെഫീഖ് എന്നിവർ പ്രസംഗിച്ചു.