ഇലവുംതിട്ട: ഇലവുംതിട്ട 76-ാം എസ്.എൻ.ഡി.പി ശാഖാ പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. കോഴഞ്ചേരി എസ്.എൻ.ഡി.പി യൂണിയൻ പ്രസി.മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. ശാഖാ അഡ്മിനിട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പ്രേംകുമാർ സ്വാഗതം പറഞ്ഞു. പി.ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖാ ഭാരവാഹികളായി കെ.ജി സുരേന്ദ്രൻ (പ്രസിഡന്റ്), ലീലാ ചെല്ലപ്പൻ (വൈ.പ്രസി), വി പ്രമജകുമാർ (സെക്രട്ടറി)യായും തിരഞ്ഞെടുത്തു.വി.എസ് സനൽ കുമാർ റിട്ടേണീഗ് ഓഫീസർ ആയിരുന്നു.