തിരുവല്ല: ജൂനിയർ ചേംബർ ഇൻറർനാഷണൽ തിരുവല്ല ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല നഗരസഭ കൗൺസിലേഴ്സ്, പെരിങ്ങര, കുറ്റൂർ, നെടുമ്പ്രം, കവിയൂർ, ഇരവിപേരൂർ എന്നീ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കായി ദി ലീഡർ സെമിനാറും ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും നടത്തി. തിരുവല്ല നഗരസഭാദ്ധ്യക്ഷ ബിന്ദുജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജെ.സി.ഐ തിരുവല്ല ചാപ്റ്റർ പ്രസിഡന്റ് ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ പരിശീലകൻ അഡ്വ.എ.വി വാമന കുമാർ സെമിനാറിൽ ക്ലാസെടുത്തു. കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് സഞ്ചു കെ.ജി, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡൻറ് ശശിധരൻപിള്ള, പെരിങ്ങര പഞ്ചായത്ത് പ്രസിഡൻറ് മാത്തൻ ജോസഫ്, തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലേഷ് മങ്ങാട്, ദിലീഷ് മോഹൻ, അഡ്വ.അഭിലാഷ് ചന്ദ്രൻ, ജിനു സി.തോമസ്, ജെറിൻ ഡാനിയൽ,ഹാഷിം മുഹമ്മദ്, സുനിൽ സ്ഥപതി, ജെറി ജോഷി എന്നിവർ പ്രസംഗിച്ചു.