 
ചെങ്ങന്നൂർ: ചിന്മയ വിദ്യാലയം റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. രണ്ടാഴ്ച ആയെങ്കിലും അധികൃതർ ഇതുവരെ നടപടി എടുത്തിട്ടില്ല.നിരന്തരമായി വെള്ളം ഒഴുകുന്നതുമൂലം റോഡിന്റെ പലഭാഗത്തും ടാർ ഇളകിതുടങ്ങി. സമീപത്തുള്ള കുട്ടികൾ ചിന്മയ സ്‌കൂളിലേക്ക് ഈ വഴിനടന്നാണ് പോകുന്നത്. പൈപ്പ് പൊട്ടി ഒഴുകുന്നതുമൂലം അടുത്തുള്ള വീടുകളിൽ വെള്ളമെത്തുന്നതിന് ശക്തി കുറവ് അനുഭവപ്പെടുന്നുണ്ട്. അധികൃതർ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.