 
പത്തനംതിട്ട: പിണറായി സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുത്തതായി ആന്റോ ആന്റണി എം.പി ആരോപിച്ചു. ഡി.സി.സി സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന സർക്കാർ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഫണ്ടുകൾ വകമാറ്റുകയും പിടിച്ചെടുക്കുകയും ചെയ്യുന്ന സമീപനം സ്വീകരിക്കുകയും ഗ്രാമ, നഗര പ്രദേശങ്ങളുടെ വികനത്തെ അട്ടിമറിക്കുകയും ചെയ്തതായി എം.പി കുറ്റപ്പെടുത്തി.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി സമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, കെ.പി.സി.സി സെക്രട്ടറിമാരായ പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, എൻ.ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്‌കുമാർ, വെട്ടുർ ജ്യോതിപ്രസാദ്, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, സജി കൊട്ടക്കാട്, കെ.ജാസിം കുട്ടി, തിരുവല്ല നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് എന്നിവർ പ്രസംഗിച്ചു.