hindu-matha

ചെറുകോൽപ്പുഴ : അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് പമ്പാതീരത്തെ വിദ്യാധിരാജ നഗറിൽ തിരിതെളിഞ്ഞു. ആർട്ട് ഒഫ് ലിവിംഗ് സ്ഥാപക ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. ലോകത്തെ മുഴുവൻ ഒന്നായി കാണുന്ന ഭാരതീയ സംസ്‌കാരത്തിന്റെ സന്ദേശം ഉൾക്കൊണ്ട് സുന്ദരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിയണമെന്ന് ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.

വാഴൂർ തീർത്ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷത വഹിച്ചു.

വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ജയസൂര്യൻ പാല പ്രഭാഷണം നടത്തി. സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം രാജു ഏബ്രഹാം എം.എൽ.എ നിർവഹിച്ചു. പരിഷത്ത് പത്രികയുടെ പ്രകാശനം ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ നിർവഹിച്ചു. സെക്രട്ടറി എ.ആർ. വിക്രമൻ പിള്ള, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു.