manaja
മഞ്ഞിനിക്കരയിൽ മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 89-മത് ദുഖ്രോനോ പെരുന്നാളിന് മോർ ഗീവർഗീസ് കൂറിലോസ് മെത്രാപ്പൊലീത്ത കൊടിയേറ്റുന്നു. മോർ മിലിത്തിയോസ് യൂഹാനോൻ, മോർ ഗീവർഗീസ് അത്താനാസ്യോസ്, മോർ മാത്യൂസ് തേവോദോസ്യോസ് എന്നീ മെത്രാപ്പൊലീത്തമാരും, ആന്റോ ആന്റണി എം.പി യും സമീപം.

മഞ്ഞിനിക്കര: ഏലിയാസ് തൃ ദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 89 മത് ദുഖ് റോനോ പെരുന്നാളിന് കബറിടത്തിനു സമീപത്തെ ദയറായിലും, സഭയിലെ മലങ്കരയിലെ എല്ലാ പള്ളികളിലും കൊടിയേറി.

മഞ്ഞനിക്കര ദയറായിൽ മോർ മിലിത്തിയോസ് യൂഹാനോൻ, മോർ മാത്യൂസ് തേവോദോസിയോസ്, മോർ കൂറിലോസ് ഗീവർഗീസ് എന്നീ മെത്രാപ്പോലീത്തമാർ വിശുദ്ധ മൂന്നിന്മേൽ കുർബാന നടത്തി.
തുടർന്ന് ദയറായ്ക്കു സമീപം മോർ ഗീവർഗീസ് കൂറിലോസ് മെത്രാപ്പോലിത്ത കൊടിയേറ്റ് നടത്തി. മോർ മിലിത്തിയോസ് യൂഹാനോൻ, മോർ മാത്യൂസ് തേവോദോസ്വോസ്, മോർ ഗീവർഗീസ് അത്താനാസ്യോസ് എന്നീ മെത്രാപ്പോലീത്തമാർ, ആന്റാ ആന്റണി എം.പി,ഫാ. റോബി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.

വൈകുന്നേരം ആറുമണിക്ക് ദയറാ കബറിങ്കൽ നിന്നും പ്രാർത്ഥിച്ചു കൊണ്ടുവരുന്ന പതാക ഓമല്ലൂർ
കുരിശടിയിൽ ദയറാ തലവൻ മോർ അത്താനാസ്യോസ് ഗീവർഗീസ് മെത്രാപ്പോലീത്ത ഉയർത്തി.
മോർ സ്‌തെഫാനോസ് പള്ളിയിൽ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലിത്ത കൊടിയേറ്റി. ഫാ. ബോബി വർഗ്ഗീസ് പങ്കെടുത്തു

കൊവിഡ് പ്രോട്ടോ കോൾ പാലിച്ച് പെരുന്നാൾ നടത്തുന്നതിനാൽ കാൽനട തീർത്ഥയാത്രയും, മറ്റ് ആഘോഷങ്ങളും, പൊതു പരിപാടികളും ഉണ്ടായിരിക്കുകയില്ല.
ഫെബ്രുവരി 7 മുതൽ മുതൽ 13 വരെയാണ് പെരുന്നാൾ ആചരിക്കുന്നത്.