08-tagore-parumala
പരുമല ടാഗോർ ലൈബ്രറിയിൽ സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണം അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു

പരുമല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പരുമലയെ പ്രതിനിധീകരിച്ച് കടപ്ര പഞ്ചായത്ത്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് വിജയിച്ച ജനപ്രതിനിധികൾക്ക് പരുമല ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. .പ്രൊഫ.എ.ലോപ്പസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ബാലചന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി പ്രൊഫ. കെ.വി.സുരേന്ദ്രനാഥ്, കില റിസോഴ്‌സ് പേഴ്‌സൺ അഡ്വ.ടി.കെ.സുരേഷ് കുമാർ,ലൈബ്രറി കമ്മിറ്റിയംഗം തങ്കമണി നാണപ്പൻ,ബെന്നി മാത്യു,സി.ഡി.എസ്.ചെയർപേഴ്‌സൺ വത്സല ഗോപാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ഡാലിയ സുരേഷ്, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി ആർ.പണിക്കർ, പഞ്ചായത്തംഗങ്ങളായ സോജിത്ത് സോമൻ,രഞ്ജിത്ത് രാജൻ,റോബിൻ പരുമല,വിമല ബെന്നി, ലൈബ്രേറിയൻ ടി.കെ.രാജൻ എന്നിവർ സംസാരിച്ചു.