election
എസ്.എൻ.ഡി.പി യോഗം ഇരവിപേരൂർ ശാഖയുടെ വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവല്ല: എസ്.എൻ.ഡി.പി യോഗം 1347 ഇരവിപേരൂർ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്‌ഘാടനം നിർവഹിച്ചു. തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി ബിജു, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, സരസൻ ഓതറ,രാജേഷ് മേപ്രാൽ,അനിൽ ചക്രപാണി, മനോജ് ഓതറ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.കെ രവി, കെ.എൻ.രവീന്ദ്രൻ, ശാഖാ ചെയർമാൻ സുഭാഷ് വി.എസ് എന്നിവർ പ്രസംഗിച്ചു.