പത്തനംതിട്ട: ജില്ലയുടെ ശിൽപ്പിയും മുൻ എം.എൽ.എയും മലനാട് ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ.കെ നായരുടെ എട്ടാം അനുസ്മരണ യോഗം അജയൻ വെട്ടിപ്പുറം ഉദ്ഘാടനം ചെയ്തു. മണിയാർ സലിം അദ്ധ്യക്ഷത വഹിച്ചു. പേഴുംപാറ സുകുമാരൻ, ചിറ്റാർ സോമരാജൻ, ശിവരാമൻ അതുമ്പുംകുളം, നിസാം റഹിം എന്നിവർ സംസാരിച്ചു.