ഇലന്തൂർ: ഇടപ്പരിയാരം ഏലായിൽ മൂന്നര ഏക്കർ തരിശു നിലത്തിൽ കൃഷി ചെയ്ത നെല്ലിന്റെ വിളവെളുപ്പ് കൊയ്ത്തുത്സവമായി നടത്തുന്നു. ഇതിന്റെ ഭാഗമായി നെൽക്കതിർകൊയ്ത്തിന്റെ ഉദ്ഘാടനം വീണാ ജോർജ് എം.എൽ.എ. ഇന്ന് രാവിലെ 9.30ന് നിർവഹിക്കും. ക്ലബ് പ്രസിഡന്റ് തോമസ് ഉഴുവത്ത് അദ്ധ്യക്ഷനായിരിക്കും. ക്ലബ് സെക്രട്ടറി എ.കെ.മോഹനൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, ഇലന്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ജോൺസൺ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആതിര ജയൻ,വാർഡ് മെമ്പർ അഡ്വ.കെ.ജെ.സിനി, ഇലന്തൂർ പഞ്ചായത്ത് സെക്രട്ടറി ജി.അനിൽകുമാർ, ഇലന്തൂർ കൃഷി ഓഫീസർ നിമിഷ സാറാ ജെയിംസ്, പി.ആർ.പ്രദീപ്,ഷിബി ആനി ജോർജ്,പ്രിസ്റ്റോ പി. തോമസ്,പരിയാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.പ്രസന്നൻ,എം.എൻ.സോമരാജൻ, ജേക്കബ് ശാമുവേൽ എന്നിവർ സംസാരിക്കും.