അടൂർ :കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ഏറത്ത് വില്ലേജ് ജനറൽ ബോഡിയോഗം ജില്ലാ സെക്രട്ടറി കുറുമ്പകര രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .ഏറത്ത് വില്ലേജ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എസ്.അച്യുതൻ അദ്ധ്യക്ഷത വഹിച്ചു.ബി.കെ.എം യു. മണ്ഡലം സെക്രട്ടറി ഷാജി തോമസ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജേഷ് മണക്കാല, ഏറത്ത് ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് അമ്പാടി, അജി ,വിൽസൻ, ജോസഫ് , അഡ്വ.ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ- അഡ്വ: ജയപ്രകാശ് (പ്രസിഡന്റ് ), അഡ്വ.എസ്.അച്യുതൻ ( സെക്രട്ടറി ),വിൽസൻ ( വൈസ് പ്രസിഡന്റ് ), അജികുമാർ (ജോയിന്റ് സെക്രട്ടറി)