09-snehabhavanam
വെള്ളാപ്പള്ളി നടേശൻ സ്‌നേഹം ഭവന പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ നിർമ്മാണ ഉദ്ഘാടനം ചെങ്ങന്നൂർ എസ്.എൻ.ഡി.പി.യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവ്വഹിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹൻ, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, ശാഖാ സെക്രട്ടറി റ്റി.എൻ.സുധാകരൻ, വൈസ് പ്രസിഡന്റ് വാമദേവൻ തുടങ്ങിയവർ സമീപം.

ചെങ്ങന്നൂർ എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ വെള്ളാപ്പള്ളി നടേശൻ സ്‌നേഹ ഭവന പദ്ധതി പുനരാരംഭിച്ചു. പദ്ധതിയിൽപ്പെടുത്തി 73ാം നമ്പർ കാരയ്ക്കാട് ശാഖയിലെ ബിനു, യമുന ദമ്പതികൾക്ക് വനിതാസംഘം നിർമ്മിക്കുന്ന വീടിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹൻ, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹൻ, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു സൂരജ്, വനിതാസംഘം യൂണിയൻ കൺവീനർ റീനാ അനിൽ, ട്രഷറർ സുഷമാ രാജേന്ദ്രൻ, ഓമനാഭായി, ശോഭനാരാജൻ, ബിന്ദു മണിക്കുട്ടൻ, ലതികാ പ്രസാദ്, സൗദാമിനി ശാഖാ വൈസ് പ്രസിഡന്റ് വാമദേവൻ , സെക്രട്ടറി സുധാകരൻ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് കൗസല്യ തുടങ്ങിയവർ പങ്കെടുത്തു.