09-pks-convention
പി. കെ. എസ് പന്തളം ഏരിയ പ്രവർത്തക കൺവെൻഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. കുമാരൻ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: പി.കെ.എസ് പന്തളം ഏരിയ പ്രവർത്തക കൺവെൻഷൻ ജില്ലാ സെക്രട്ടറി കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയ കമ്മിറ്റി പ്രസിഡണ്ട് വി.കെ.മുരളി അദ്ധ്യക്ഷനായിരുന്നു. ഏരിയ കമ്മിറ്റി സെക്രട്ടറി എ. രാമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് .അരുൺ,സദാനന്ദി രാജപ്പൻ എന്നിവർ സംസാരിച്ചു. പന്തളം ഏരിയ കമ്മിറ്റി ഭാരവാഹികളായി എസ്.അരുൺ (പ്രസിഡണ്ട് ) എം.കെ. മുരളീധരൻ (സെക്രട്ടറി) എ.രാമൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.