 
പ്രമാടം: കേരളാ ഗ്രന്ഥശാലാസംഘം പഞ്ചായത്ത് നേതൃസമിതിയുടെ സർഗോത്സം പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ കെ.പ്രകാശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ കലാമത്സര വിജയികളായ കുട്ടികൾക്ക് വാർഡ് മെമ്പർ കെ.എം മോഹനൻ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. താലൂക്ക് സെക്രട്ടറി അഡ്വ പേരൂർ സുനിൽ,പി.ജി.ആനന്ദൻ, കെ.കെ.സുരേഷ്,ജോസ് പനച്ചയ്ക്കൽ,എൻ.ചെല്ലപ്പൻ നായർ,രാജൻ നായർ,കെ.എ.സത്യാനന്ദൻ,ആർ രജീഷ്,അജി, മുരളിദാസ് എന്നിവർ പ്രസംഗിച്ചു.