തിരുവല്ല: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന ട്രാക്ടർ മാർച്ച് ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. ജോൺ വാലയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സെക്രട്ടറി അഡ്വ.എൻ.ഷൈലാജ് ഫ്ലാഗ് ഓഫ് ചെയ്തു. കെ.പി.സി.സി.സെക്രട്ടറി പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം അഡ്വ.സുരേഷ് കോശി ഉദ്ഘാടനം ചെയ്തു. സാം ഈപ്പൻ, റോബിൻ പരുമല,തോമസ് പി.വർഗീസ്, ആർ.ജയകുമാർ, ബഞ്ചമിൻ തോമസ്, രാജൻ കെ.വർഗീസ്, വി.റ്റി.പ്രസാദ്, പി.എൻ.ബാലകൃഷ്ണൻ, സുജിൻ പീറ്റർ, റെജി മടയിൽ,കുര്യൻ സഖറിയ,നിരണം ജോസ്,അജോയ് കടപ്പിലാരിൽ,അമ്പിളി സാമുവേൽ,നിധീഷ് ചലനടിയിൽ,ഷിജു തോമസ്, രതീഷ് നിരണം,ബൈജു ജോയ് എന്നിവർ പ്രസംഗിച്ചു.