പത്തനംതിട്ട: ഓമല്ലൂർ കുമ്പിക്കൽ കിഴക്കേ മുണ്ടകൻ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടന്നു. 40 ഏക്കറിൽ ചെയ്ത നെൽക്കൃഷിയാണ് കൊയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ എന്നിവർ സംസാരിച്ചു. ഡോ.റാം മോഹൻ സ്വാഗതവും ഓമല്ലൂർ കൃഷി ഓഫീസർ ചന്ദ്രലേഖ നന്ദിയും പറഞ്ഞു.