മണക്കാല: തുവയൂർ വടക്ക് അന്തിച്ചിറ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ ഇരട്ട ജീവതകളുടെ സമർപ്പണവും രേവതി ഉത്സവവും 13 മുതൽ 16വരെ നടക്കും. തന്ത്രി ചെന്നിത്തല പുത്തില്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 13ന് രാവിലെ എട്ട് മുതൽ അഖണ്ഡനാമജപം. ഉച്ചയ്ക്ക് 1.45ന് ഇരട്ടജീവതകൾക്ക് സ്വീകരണം. രാത്രി എട്ടിന് ആദ്ധ്യാത്മിക പ്രഭാഷണം. 14ന് രാവിലെ 7.30 മുതൽ തിരുസന്നിധിയിൽ പറയിടീൽ. തുടർന്ന് നാരായണീയ പാരായണം. രാത്രി ഏഴിന് വിളക്ക് അൻപൊലി. 15ന് രാവിലെ എട്ട് മുതൽ ദേവീ മാഹാത്മ്യ പാരായണം. വൈകിട്ട് ആറിന് ദുർഗാദേവിക്ക് പൂമൂടൽ. തുടർന്ന് ആദ്ധ്യാത്മിക പ്രഭാഷണം. 16ന് രേവതി നാളിൽ രാവിലെ എട്ടിന് നാഗദൈവങ്ങൾക്ക് നൂറുംപാലും. അൻപൊലി സമർപ്പണം. വൈകിട്ട് നാലിന് എഴുന്നെള്ളത്ത്. രാത്രി എട്ടിന് സംഗീതസദസ്. 10ന് വലിയഗുരുതി.