students
സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സർഗ്ഗോത്സവം നാടക കലാകാരൻ ചന്ദ്രൻ സാരഥി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സർഗോത്സവം സംഘടിപ്പിച്ചു. നാടക കലാകാരൻ ചന്ദ്രൻ സാരഥി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി.എ റെജികുമാർ അദ്ധ്യക്ഷത വഹിച്ചു. കഥാരചന, കവിതാരചന, ആസ്വാദന കുറിപ്പ് തയാറാക്കൽ, കഥാപാത്ര നിരൂപണം, പെൻസിൽ ഡ്രോയിംഗ്, കാർട്ടൂൺ രചന, ഉപന്യാസ രചന എന്നീ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള 35 കുട്ടികൾ പങ്കെടുത്തു. ഗ്രന്ഥശാലാ സെക്രട്ടറി കോശി ജേക്കബ്, വൈസ് പ്രസിഡന്റ് തോമസ് വർഗീസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ.ആർ.വിജയമോഹനൻ, കൺവീനർ ജി.സുനിൽ, ജോ.സെക്രട്ടറി കുരുവിള മാമ്മൻ, കമ്മിറ്റി അംഗങ്ങളായ പ്രേംകുമാർ എൻ.കെ, ഷാബു കെ.ഡാനിയൽ, ലൈബ്രേറിയൻ ഷൈനി മോഹൻ എന്നിവർ സംസാരിച്ചു.