 
ചെറുകോൽപ്പുഴ: ലോകം അതിസങ്കീർണ്ണമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ പരിധിക്കുള്ളിൽ നിന്ന് അതിജീവനത്തിന് പിന്തുണ നല്കാൻ ധർമ്മ പ്രചാരണത്തിന് കഴിയണമെന്ന് മാർഗദർശക മണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത് സ്വാരൂപാനന്ദ അഭിപ്രായപ്പെട്ടു. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ഇന്നലെ നടന്ന മാർഗദർശന സഭയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു സ്വാമിജി. ഹിന്ദുമത മഹാമണ്ഡലം ഉണ്ടായത് മാർഗദർശന ഫലമായിട്ടാണ്.
തലമുറയ്ക്കപ്പുറത്തേക്ക് പ്രസ്ഥാനങ്ങൾ കടന്നുപോകുന്നത് അപൂർവ്വമാണ്. ഒരു പരമ്പരയുടെ തുടർച്ചയായി 109 വർഷം പ്രത്യാശ നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകുന്നത് ആചാര്യന്മാർ നൽകിയ മാർഗനിർദ്ദേശം കൊണ്ടാണ്. ഭാരതത്തിൽ എങ്ങനെ ജീവിക്കണം, എങ്ങനെ പ്രശ്‌നങ്ങളെ മറിക്കടക്കണം എന്നൊക്കെ മാർഗദർശനം
നൽകിയത് ആചാര്യന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ മുഖ്യ പ്രഭാഷണം നടത്തി. മഹാമണ്ഡലം മുൻ സെക്രട്ടറി എം.പി.ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സോമൻ, ജി.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
ചെറുകോൽപ്പുഴയിൽ ഇന്ന്
രാവിലെ 7 മുതൽ 8 വരെ
ലളിതസഹസ്രനാമജപം
8 മുതൽ 10 വരെ ഭാഗവത പാരായണം
ഉച്ചയ്ക്ക് 3.30 മുതൽ 6.30വരെ
ധർമ്മ ബോധന സഭ
അദ്ധ്യക്ഷൻ : എം.ആർ ജഗൻമോഹൻദാസ് (ഡയറക്ടർ , വിദ്യാധിരാജ സാംസ്കാരിക കേന്ദ്രം, എക്സി.കമ്മിറ്റിയംഗം ഹിന്ദു മഹാ മണ്ഡലം)
പ്രഭാഷണങ്ങൾ : ഡോ. എൻ. ഗോപാലകൃഷ്ണൻ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടർ, തിരുവനന്തപുരം)
ആർ. രാമാനന്ദ് (തഥാഗത നോയറ്റിക് ആൻഡ് താന്ത്രിക് റിസേർച്ച് അക്കാഡമി, കോഴിക്കോട് )
6.30ന് : ആരതി
7 മുതൽ 8 വരെ : ഭജന