09-super-market
സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളാ ജില്ലാ കമ്മിറ്റി യോഗം തോംസൺ ഫുഡ്മാളിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. സലീം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഒഫ് കേരളാ ജില്ലാ കമ്മിറ്റി യോഗം തോംസൺ ഫുഡ്മാളിൽ കൂടി. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് അലങ്കാറിന്റെ അദ്ധ്യക്ഷതയിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.സലീം ഉദ്ഘാടനം ചെയ്തു. ട്രഷറർ റോജി ജേക്കബ്, വൈസ് പ്രസിഡന്റ്‌ ചെറിയാൻ കണ്ടത്തിൽ, അജയ്, ഫിലിപ് ചെറിയാൻ, നിസാർ എന്നിവർ പ്രസംഗിച്ചു. പുതിയ ജനറൽ സെക്രട്ടറിയായി ഫിലിപ്പ് ചെറിയാനെ യോഗം തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം അജയ് ഗോപിനാഥ് വ്യാപാരികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ക്ലാസെടുത്തു.