മല്ലപ്പള്ളി ഈസ്റ്റ്: ചമതയ്ക്കൽ മാന്താനത്ത് പരേതനായ എം. കെ. ഉമ്മന്റെ ഭാര്യ സി.എം.എസ് സ്‌കൂൾ റിട്ട അദ്ധ്യാപിക, തങ്കമ്മ ഉമ്മൻ (104) നിര്യാതയായി. സംസ്‌കാരം നാളെ 11.30ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സിഎസ്‌ഐ പള്ളിയിൽ. കവിയൂർ കിഴക്കനേത്ത് കുടുംബാംഗമാണ്. മക്കൾ: അമ്മുക്കുട്ടി, അമ്മിണി, മോളി,മോൻ,ജോളി മല്ലപ്പള്ളി, പരേതനായ വത്സൻ. മരുമക്കൾ:മേൽപാടം തോണ്ടുപറമ്പിൽ പാപ്പച്ചൻ, കുണ്ടറ പ്ലാവറ രാജു, ആനിക്കാട് കരിമ്പിനാമണ്ണിൽ രാജമ്മ, പുന്നക്കാട് മലയിൽ ആനി, കണ്ടംപേരൂർ തുണ്ടിയിൽ ഉഷ, തിരുവല്ല പഴയപറമ്പിൽ കണ്ടത്തിൽ പരേതനായ രാജൻ.