പ്രമാടം- ഗ്രാമ പഞ്ചായത്ത് കൊവിഡ് കമ്മറ്റി യോഗം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീതിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

തീരുമാനങ്ങൾ- പഞ്ചായത്തിൽ ദിനംപ്രതി ഇരുപതോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ പൂങ്കാവ് രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുറക്കുന്നതിന് കളക്ടറോടും ഡി എം ഒ യോടും ശുപാർശ ചെയ്യും . വാർഡ്തല കമ്മിറ്റികൾ വിളിച്ചു കൂട്ടി സജീവമാക്കും..പൊതു സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ജനമൈത്രി പൊലീസിന്റെ സഹായം തേടും.
കണ്ടെയ്ൻമെന്റ് സോണിലുള്ളവർ പൊതുവായ പ്രശ്‌നങ്ങൾ 9496042674, 9446142 047 എന്നീ ഫോൺ നമ്പരുകളിൽ അറിയിക്കണം.