
പത്തനംതിട്ട : ആറന്മുളയിൽ ഉത്ഖനനം ചെയ്‌തെടുത്ത പുരാവസ്തു ശേഖരം അടങ്ങിയ താത്കാലിക മ്യൂസിയം ആറന്മുള ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ ഈമാസം പ്രവർത്തനം ആരംഭിക്കുമെന്ന് വീണാജോർജ് എം.എൽ.എ പറഞ്ഞു. പ്രളയ സമയത്ത് കണ്ടെത്തിയ 300ൽ അധികം പുരാതന മൺശിൽപ രൂപങ്ങൾ ഉൾപ്പെടെയുള്ളവയാണ് ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ക്രമീകരിക്കുന്നത്. തിരുവിതാംകൂർ ഹെറിറ്റേജ് മ്യൂസിയത്തിന്റെ ഭാഗമായി ആറന്മുളയിൽ മ്യൂസിയനിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതായും എംഎൽഎ പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസന ഫോട്ടോ പ്രദർശനം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ
പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിൽ ഓപ്പൺ സ്റ്റേജിനു സമീപമാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ അഞ്ചു വർഷം പത്തനംതിട്ട ജില്ലയിൽ നടപ്പാക്കിയ വികസന ക്ഷേമപ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളുമായി 'മികവിന്റെ അഞ്ച് വർഷങ്ങൾ' എന്ന പേരിൽ ഫോട്ടോ പ്രദർശനം ഒരുക്കിയത്.