പത്തനംതിട്ട- പുനലൂർ- പൊൻകുന്നംറോഡ് നിർമാണവുമായി ബന്ധപ്പെട്ട്‌ കോന്നിക്കും കുമ്പഴയ്ക്കും ഇടയിൽ ഈ മാസം 12 മുതൽ ഏപ്രിൽ 23 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ ദിവസങ്ങളിൽ കുമ്പഴ ഭാഗത്തു നിന്നുംകോന്നി ഭാഗത്തേക്ക്‌പോകുന്ന വാഹനങ്ങൾ കുമ്പഴ ജംഗ്ഷൻ വെട്ടൂർ അട്ടച്ചാക്കൽ റോഡ് വഴികോന്നിയിൽ എത്തിയും കോന്നിയിൽ നിന്നും കുമ്പഴ ഭാഗത്തേക്ക്‌പോകുന്ന വാഹനങ്ങൾ കുമ്പഴ ജംഗ്ഷൻ വെട്ടൂർ അട്ടച്ചാക്കൽറോഡ് വഴി തിരിച്ചും കടന്നുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരപ്പള്ളി കെ.എസ്.ടി പ്രൊജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.ഫോൺ: 04828 206961.