ചെങ്ങന്നൂർ: റിപ്പബ്ലിക്ക്ദിന പരേഡിലേക്ക് എൻ.സി.സി കേഡറ്റിന് പരിശീലനം നൽകി പരേഡിൽ പങ്കെടുത്ത് കേരളത്തിന് നാലാംസ്ഥാനം നേടിയ തിരുവൻവണ്ടൂർ സ്വദേശി ഗിരീഷ് ഭവനത്തിൽ ഹവിൽദാർ ഗിരീഷ് കുമാറിന് പൂർവ സൈനിക് സേവാപരിഷത്തും സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെന്നീസ് വാട്ട്സ്ആപ്പ് കൂട്ടായ്മയും ചേർന്ന് സ്വീകരണം നൽകി. വഞ്ചിപ്പാട്ട് രൂപത്തിൽ പരിശീലനം നൽകി. 2021ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തത്. ആർ.എസ്.എസ് ജില്ലാ വ്യവസ്ഥാപ്രമുഖ് കെ.കെ ജയരാമൻ, പൂർവ സൈനിക് സേവാപരിഷത്ത് പ്രസിഡൻ്റ് സന്തോഷ് കുമാർ, സെക്രട്ടറി ബിജു ഇടക്കല്ലിൽ, ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ, തിരുവൻവണ്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എസ്.കെ രാജീവ്, സന്തോഷ് മാലിയിൽ, ആർ.ഡി രാജീവ് തുടങ്ങിയവർ പങ്കെടുത്തു.