മല്ലപ്പള്ളി: കേരള മണ്ണാൻ സഭ കുളത്തൂർ 19ാം ശാഖാ വാർഷിക പൊതുയോഗം നടത്തി. കേരള മണ്ണാൻസഭ മല്ലപ്പള്ളി താലൂക്ക് സെക്രട്ടറി എ.കെ രാജപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.എൻ.തങ്കപ്പൻ ചൂരക്കുറ്റി അദ്ധ്യക്ഷത വഹിച്ചു. കേരള മണ്ണാൻ സഭ മല്ലപ്പള്ളി താലൂക്ക് ഖജാൻജി ടി.കെ മാധവൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി മനോജ് ചന്ദ്രൻ മക്കനാൽ, സി.കെ ഗോപി ചൂരക്കുറ്റി, സി.ആർ രാജപ്പൻ കല്ലംമാക്കൽ, കുട്ടപ്പൻ,സി.എൻ.ചരളേൽ, ഇ.ജി മോഹനൻ ഇഞ്ചാനിക്കുഴി,വിജയൻ ആനപ്പാറ,അരുൺ പാറയിൽ,ചന്ദ്രൻ.കെ.കെ മക്കനാൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശാഖാ പ്രസിഡന്റ് എ.എൻ തങ്കപ്പൻ ചൂരക്കുറ്റി,സെക്രട്ടറി മനോജ് ചന്ദ്രൻ മക്കനാൽ, ഖജാൻജിമാർ സി.കെ ഗോപി ചൂരക്കുറ്റി, സി.ആർ രാജപ്പൻ കാല്ലംമാക്കൽ, വിജയൻ ആനപ്പാറ, രക്ഷാധികാരി ചന്ദ്രൻ കെ.കെ.മക്കനാൽ എന്നിവരെ തിരഞ്ഞെടുത്തു.