തിരുവല്ല: ടൗൺ വെസ്റ്റ് മണ്ഡലം യു.ഡി.എഫ് നേതൃയോഗം കെ.പി.സി.സി.സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.രഘുകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ആർ.ജയകുമാർ, ബിജു ലങ്കാഗിരി, ടി.പി.ഹരി, മാത്യു ചാക്കോ, റിക്കു അലക്സാണ്ടർ, ജയദേവൻ,സന്തോഷ് കുമാർ, രംഗനാഥൻ,രമേശ് കുമാർ എന്നിവർ പ്രസംഗിച്ചു.