കോഴഞ്ചേരി : നാരങ്ങാനം മഠത്തുംപടി ദേവിക്ഷേത്രത്തിൽ ധ്വജവാഹന പ്രതിഷ്ഠയും കുംഭഭരണി ഉത്സവവും 18 വരെ നടക്കും. ക്ഷേത്രം തന്ത്രി എം. ലാൽ പ്രസാദ് ഭട്ടതിരിയുടേയും മേൽ ശാന്തി അരുൺ ശർമയുടേയും കാർമ്മികത്വത്തിൽ കൊടിയേറ്റ് നടത്തി. രാത്രി 9.30ന് പടയണി ചൂട്ട് വയ്പ്പ് നടന്നു.