10-kg-vilson
കെ.ജി വിൽസൺ പ്രസിഡന്റ്‌

പന്തളം:പറന്തൽ സർവീസ് സഹകരണ ബാങ്ക് ഭരണസമതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം നൽകിയ സഹകരണമുന്നണിക്ക് വൻ വിജയം. നിക്ഷേപ മണ്ഡലത്തിൽ നിന്ന് കെ.ആർ. അനിൽ കുമാറും ,വനിതാ മണ്ഡലത്തിൽ നിന്ന് താരാ മുരളി ,അനു ജോർജ്ജ് ,മഞ്ജു വർഗീസും എതിരില്ലാതെ വിജയിച്ചിരുന്നു. ജനറൽ മണ്ഡലത്തിൽ ദിലീപ് എം ,നിതിൻ പി.ജോൺ ,ബൈജു ജി ,വിജി ഭാസ്‌ക്കരൻനായർ ,രാമകൃഷ്ണപിള്ള ,കെ ജി വിൽസൺ ,പട്ടികജാതി പട്ടികവർഗ മണ്ഡലത്തിൽ നിന്ന് വിഷ്ണു ചന്ദ്രൻ എന്നിവർ വിജയിച്ചു. .കെ ജി വിൽസണെ പ്രസിഡന്റായി തിരഞ്ഞെടുത്തു.