പന്തളം:എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനുവിനെ എം.എസ് എഫ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു. എസ്.എഫ്.ഐ പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി .എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റംഗം എസ്.ഷെഫീഖ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു .മുഹമ്മദ് അഷറഫ്,അഖിലേഷ്,ജഗൻ,മുഹമ്മദ് ഷാരൂഖ് എന്നിവർ സംസാരിച്ചു .